Thursday, March 10, 2011

ലൈംഗികത.


ലോകമെങ്ങുമുള്ള എല്ലാ മതങ്ങളും ഏറ്റവും പുരാതനമായ മത വിശ്വാസങ്ങളും സംസ്കാരങ്ങളും പോലും ലൈംഗികത വിലക്കപ്പെടെണ്ട ഒന്നാണെന്ന് കരുതാന്‍ കാരണമെന്ത് ?

ഭക്ഷണമാണ് കാരണം

ഭക്ഷണമോ ?

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗോത്രങ്ങള്‍ നിരന്തരം യാത്ര ചെയ്തു കൊണ്ടിരുന്നു പുരുഷന്മാര്‍ക്ക് ഇഷ്ടമുള്ളിടത്തോളം സ്ട്രീകലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം കുട്ടികലുമുണ്ടാകം പക്ഷെ ഗോത്രത്തിന്റെ വലിപ്പം കൂടും തോറും അവ നാമാവശേഷമാകാനുള്ള സദ്യതയും വര്‍ധിച്ചു വന്നു . ഭക്ഷണത്തിന് വേണ്ടി ഗോത്രങ്ങള്‍ പരസ്പരം ഏറ്റുമുട്ടി ആദ്യം കുട്ടികളെയും പിന്നീട് സ്ത്രീകളെയും കൊന്നു കാരണം അവരായിരുന്നു ഏറ്റവും ദുര്‍ബലര്‍ ശക്തിയുള്ളവര്‍ അവശേഷിച്ചു അതുപക്ഷേ പുരുഷന്മാര്‍ ആയിരുന്നു സ്ത്രീകള്‍ ഇല്ലാത്തതുകൊണ്ട് വംശ വര്‍ധന തടസപ്പെട്ടു

അപ്പോള്‍ അയല്‍പക്കത്തെ ഗോത്രത്തില്‍ നടക്കുന്നത് കണ്ടറിഞ്ഞ ആരോ ഒരാള്‍ സ്വന്തം ഗോത്രത്തില്‍ അങ്ങനെ സംഭാവിക്കരുതെന്നു ആഗ്രഹിച്ചു അയാള്‍ ഒരു കഥ കെട്ടിച്ചമച്ചു.

പുരുഷന്മാര്‍ ഗോത്രത്തിലെ എല്ലാ സ്ത്രീകളോടും ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദൈവം വിലക്കിയിട്ടുണ്ടെന്ന് പറഞ്ഞു . ഒരാളുമായി ഏറിയാല്‍ രണ്ടുപേരുമായി മാത്രമേ ബന്ധത്തില്‍ ഏര്‍പ്പെടാവൂ..
ദൈവത്തിന്റെ പേരിലായിരുന്നു ഈ പ്രസ്താവന എന്നതിനാല്‍ കഥ കേട്ടവരെല്ലാം അത് വിശ്വസിച്ചു ... അത് പറഞ്ഞയാള്‍ക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരുന്നിരിക്കാം ..

എല്ലാവര്ക്കും ആഹാരം തെടനവശ്യമുള്ള പുരുഷന്മാരും നായാട്ടിലും യുദ്ധത്തിലും നഷ്ടപ്പെടുന്നവര്‍ക്ക് പകരം കുട്ടികളെ ഉല്‍പാദിപ്പിക്കുന്നതിന്  സ്ത്രീകളും ഉണ്ടായപ്പോള്‍ ഗോത്രം ശക്തിയാര്‍ജിച്ചു ..

True love


നീ ഒരാളെ നിന്റെ ജീവനെപ്പോലെ സ്നേഹിക്കുന്നുവെങ്കില്‍
അവളുടെ കുറ്റങ്ങളും കുറവുകളും നിന്റെ ഇഷ്ടങ്ങള്‍ ആകുന്നുവെങ്കില്‍
അവളുടെ സൌന്ദര്യത്തേക്കാള്‍  ഉപരി അവളുടെ സാമീപ്യത്തെ നീ ആഗ്രഹിക്കുന്നുവെങ്കില്‍, അറിയുന്നുവെങ്കില്‍
അവളില്ലാതെ നിന്റെ പകലുകളും രാത്രികളും വിരസമാകുന്നുവെങ്കില്‍
അതാണ്‌ നിന്റെ യഥാര്‍ഥ പ്രണയം..
അത് ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് ഒരിക്കലും തിരിച്ചു വരുകയില്ല
അതെ അത് ഒരിക്കലെ സംഭവിക്കുകയുള്ളൂ .


....True love happens only once in a life time ....